പാലക്കാട് സെക്യൂരിറ്റി ജീവനക്കാരന്‍ അജ്ഞാതന്റെ അടിയേറ്റ് മരിച്ചു

dead-body

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോണ്‍ ആണ് അജ്ഞാതന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്പിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top