മലപ്പുറത്ത് രണ്ടുപേര്‍ക്ക് ഡിഫ്തീരിയ; ഇരുവരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍

മഞ്ചേരി: മലപ്പുറത്ത് രണ്ടു കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു. മഞ്ചേരിയിലും സമീപ പ്രദേശമായ കുഴിമണ്ണയിലുമുള്ള പതിനാലും പതിമൂന്നും വയസുള്ളവരാണ് ഇവര്‍. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കഴിഞ്ഞ ദിവസം കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവരില്‍ നടത്തിയ പരിശോദനയിലാണ് രോഗം സ്ഥിരീകരിച്ചത്.

2018 ല്‍ ആറു പേര്‍ക്കും 2017 ല്‍ 31 പേര്‍ക്കും 2016 ല്‍ 41 പേര്‍ക്കും ജില്ലയില്‍ നിന്നു ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. അവരില്‍ നടത്തിയ പരിശോദനയില്‍ ആരും വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് തെളിഞ്ഞത്. വാക്‌സിന് എതിരേയുള്ള വ്യാജ പ്രചരണമാണിതിനു കാരണം.

ബോധവത്കരണത്തിലൂടെ ഈ പ്രവര്‍ത്തിക്കു മാറ്റമുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒരു വയസില്‍ താഴെയുള്ള 93 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

Top