ആശുപത്രിയില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ ; ജീവനക്കാരന്‍ അറസ്റ്റില്‍

മുംബൈ : മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ മൊബൈല്‍ ഒളിക്യാമറ വെച്ച് സ്ത്രീകള്‍ വസ്ത്രം മാറുന്നത് പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. സ്‌കാനിങ്ങിന് വിധേയയാകും മുന്‍പ് വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ സ്ത്രീയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു യുവതി. ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം
എംആര്‍ഐ സ്‌കാനിങ് നടത്താന്‍ ലാബില്‍ എത്തി. വസ്ത്രം മാറാന്‍ കയറിയ മുറിയില്‍ മൊബൈല്‍ ഇരിക്കുന്നത് ശ്രദ്ധിച്ച യുവതി ഫോണെടുത്ത് പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ക്ലിപ്പിങ് ഫോണില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിച്ച്, പൊലീസില്‍ പരാതി നല്‍കി.

പൊലീസ് എത്തി അന്വേഷണം നടത്തിയപ്പോള്‍ ആശുപത്രി ജീവനക്കാരന്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. വിശദമായ അന്വേഷണത്തിലാണ് പ്രതി ആശുപത്രി ജീവനക്കാരന്‍ തന്നെയാണെന്ന് മനസിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരം ജീവനക്കാരനെതിരെ കേസെടുത്തു.

Top