ജീവന്‍ രക്ഷകരോ ഇവര്‍; പെണ്‍ക്കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ നടത്തിയെന്ന്! !

SURGEORY

കൊച്ചി: എറണാകുളത്ത് പെണ്‍ക്കുട്ടിയുടെ ശസ്ത്രക്രിയയ്ക്കിടയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയതായി പരാതി. പതിനഞ്ചുകാരിയെ സ്ഥാനം മാറിയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കൊച്ചി മരടിലെ പി.എസ്.മിഷന്‍ ആശുപത്രിക്കെതിരെയാണ് പെണ്‍ക്കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരിക്കുന്നത്. വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെണ്‍ക്കുട്ടിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്.

വൈകിട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ശസ്ത്രക്രിയ ഇടത് തുടയിലാണ് നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.

ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും തക്കതായ മറുപടി ലഭിച്ചില്ല, തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top