മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റിനെ അണു വിമുക്തമാക്കിയതായി ആശുപത്രി അധികൃതര്‍

തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഡയാലീസ് യൂണിറ്റില്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യൂണിറ്റിനെ അണു വിമുക്തമാക്കിയതായി ആശുപത്രി അധികൃതര്‍. ഡയാലീസിസ് യൂണിറ്റില്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.

ഡയാലിസിസ് യൂണിറ്റിലെ അഞ്ച് മെഷീനുകളില്‍ അണുബാധ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡയാലീസീസ് യൂണിറ്റ് അടച്ച് ആര്‍.ഒ പ്ലാന്റും അടക്കം അണുവിമുക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ ഡയാലിസീസ് നടത്തിയ ആറ്‌രോഗികളെ പ്രത്യേകമായി നിരീക്ഷിച്ചുവെങ്കിലും അവര്‍ക്ക് രോഗലക്ഷണമൊന്നും കണ്ടെത്തിയില്ല.

Top