‘ഇന്ത്യയുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുന്നവരാണ് പേര് മാറ്റാന്‍ ഒരുങ്ങുന്നത്’; രാഹുല്‍ ഗാന്ധി

ദില്ലി: ഇന്ത്യയുടെ ചരിത്രം മായ്ക്കാന്‍ ശ്രമിക്കുന്നവരാണ് രാജ്യത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭാരത് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. ബ്രിട്ടീഷുകാരുമായി പോരാടി നേടിയ വിജയം തമസ്‌കരിക്കുന്നു എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും രാഹുല്‍ പറഞ്ഞു.

ഭാരത് വിവാദത്തില്‍ മുമ്പും രാഹുല്‍ഗാന്ധി പ്രതികരിച്ചിരുന്നു. ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്‌നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Top