കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്, വിൽക്കുന്ന പച്ചക്കറിയുടെ ബിൽ എത്തിച്ചാൽ ബാങ്ക് വഴി പണം നൽകും

തൊടുപുഴ : സംസ്ഥാനത്ത് ഹോർട്ടി കോർപിന് പച്ചക്കറി വിൽക്കുന്ന കർഷകർക്ക് പണം വൈകുന്നു എന്ന പരാതിക്ക് പരിഹാരവുമായി കൃഷിവകുപ്പ്. പച്ചക്കറി വിൽക്കുമ്പോൾ തന്നെ ബാങ്കുവഴി പണം നൽകാനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.നെൽ കർഷകർക്ക് പണം സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി ഓണക്കാലത്തിന് മുന്പ് നടപ്പിലാക്കാനാണ് സർക്കാർ നീക്കം

ഓണത്തിന് പച്ചക്കറി വിൽക്കുന്ന കർഷകർക്ക് 6 മുതൽ എട്ടു മാസം വരെ താമസിച്ചാണ് ഹോർട്ടി കോർപ്പ് സാധാരണയായി വില നൽകാറ്. ഇത് കാലങ്ങളായി വലിയ പരാതിക്ക് ഇട നൽകുന്നുമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഇത്തവണ പച്ചക്കറി നൽകില്ലെന്ന് വരെ ഇടുക്കിയിലെ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പരാതികൾക്ക് ഒക്കെ പരിഹാരമാകുകയാണ്. പച്ചക്കറി വിൽക്കുന്ന കർഷകർക്ക് ലഭിക്കുന്ന ബില്ലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ പോയാൽ ഉടൻ പണം കിട്ടുന്ന പുതിയ സംവിധാനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

ബില്ലിൻറെ അടിസ്ഥാനത്തിൽ കർഷകർക്ക് ബാങ്ക് നൽകുന്ന പണം പിന്നീട് പലിശ സഹിതം ഹോർട്ടി കോർപ്പ് നൽകും . ഈ ഓണക്കാലത്ത് പുതിയ സംവിധാനം ഏർപെടുത്താനാണ് കൃഷിവകുപ്പിൻറെ ശ്രമം. സാങ്കേതിക പ്രശനം മൂലം പദ്ധതി അൽപം വൈകിയാലും ഇത്തവണ കർഷകർക്ക് പണം ആവശ്യപെട്ട് ഓഫിസുകൾ കയറി ഇറങ്ങേണ്ട ഗതികേട് ഉണ്ടാകില്ലെന്നാണ് ഹോർട്ടികോർപ്പ് നൽകുന്ന ഉറപ്പ് .

Top