നയൻതാര നായിക ആയി എത്തുന്ന ഹൊറർ ത്രില്ലർ; ‘കണക്റ്റ്’ ടീസർ ഇറങ്ങി

സൂപ്പർ ഹിറ്റായ ‘മായ’ എന്ന ചിത്രത്തിന്റെ സംവിധായകൻ അശ്വിൻ ശരവണനും നയൻതാരയും വീണ്ടും ഒന്നിക്കുന്ന ‘കണക്റ്റി’ന്റെ ടീസർ പുറത്തുവിട്ടു. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മായ എന്ന ചിത്രത്തെ പോലെ ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രമായാണ് ഇരുവരും വീണ്ടും എത്തുന്നത്. സംവിധായകൻ അശ്വിൻ ശരവണന്റേത് തന്നെയാണ് തിരക്കഥയും.

നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും

Top