ഹൊറര്‍ ത്രില്ലറായ ഡെവിള്‍സ് ഗേറ്റ് ജനുവരി അഞ്ചിന് തീയേറ്ററുകളിലേയ്ക്ക്

ഹൊറര്‍ ത്രില്ലറായ ഡെവിള്‍സ് ഗേറ്റ് ജനുവരി അഞ്ചിന് തീയേറ്ററുകളിലെത്തുന്നു.

ഒരു സ്ത്രീയും മകനും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരാകുന്നതും, തുടര്‍ന്ന് അന്വേഷണവുമായെത്തുന്ന എഫ് ബി എ ഏജന്റ് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്തുന്നതുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ക്ലേ സ്റ്റോബ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ എഫ് ബി എ ഏജന്റായ ഡാരിയയായി വേഷമിടുന്നത് അമാന്‍ഡ ഷള്ളാണ്.

അമാന്‍ഡയ്ക്കു പുറമേ ഷോണ്‍ ആഷ് മോര്‍, ബ്രിഡ്ജറ്റ് റീഗന്‍, ജോനാഥാന്‍ ഫ്രേയ്ക്ക്‌സ്, ജാവിയര്‍ ബോട്ടറ്റ് എന്നിവരും പ്രധാനവേഷങ്ങളിലെത്തും.

Top