ഹൊറര്‍ ചിത്രം ‘ദ സാന്‍ഡ്മാന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി

പീറ്റര്‍ സള്ളിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രമാണ് ദ സാന്‍ഡ്മാൻ.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് എത്തി.

ഒമിനസ്, സമ്മണ്‍ഡ് എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംവിധായകനാണ് പീറ്റര്‍.

മാര്‍വ്വല്‍സിന്റെ സ്ഥാപകന്‍ സ്റ്റാന്‍ ലീയാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവ്.

ഗില്‍ ചാമ്പ്യന്‍, ബാരി ബാണ്‍ഹോള്‍ട്ട്സ്, ജെഫ്രി ഷെന്‍ങ്ക്, എന്നിവരും ലീയ്ക്കൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ്.

സോ പരമ്പരയിലൂടെ ശ്രദ്ധേയനായ ടോബിന്‍ ബെല്ലാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ഷോണ്‍ സിപ്പോസ്, അമാന്‍ഡ വൈസ്, റിക്കോ റോസ് എന്നിവരും ചിത്രത്തിലുണ്ട്.

Top