ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘മദറിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

ഹൊറര്‍ ത്രില്ലര്‍ ചിത്രം മദറിന്റെ ട്രെയിലറെത്തി. ജെന്നിഫര്‍ ലോറന്‍സ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാരെണ്‍ ആരോനോഫ്‌സ്‌കിയാണ്.

ജാവിയര്‍ ബോദം, എഡ് ഹാരിസ്, മിഷല്ലെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

സെപ്റ്റംബര്‍ 15ന് മദര്‍ തിയറ്ററുകളിലെത്തും.

74ാമത് വെനീസ് ഇന്റര്‍ നാഷണലല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ എന്ന ചിത്രവുമായി മത്സരിച്ച ‘മദര്‍’ പാരാമൗണ്ട് പിക്‌ച്ചേഴ്‌സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top