ഹൊറര്‍ ചിത്രം ലിസയുടെ ട്രെയിലര്‍ കാണാം

ഹൊറര്‍ ചിത്രം ലിസയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അഞ്ജലിയാണ് ചിത്രത്തിലെ നായിക. നവാഗതനായ രാജു വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു കാലത്ത് മലയാളി പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്ന ലിസ സിനിമയുടെ തുടര്‍ച്ചയാണിത്. ബേബി സംവിധാനം ചെയ്ത ലിസയുടെ ആദ്യ ഭാഗത്തില്‍ സീമയും രണ്ടാം ഭാഗമായ ‘വീണ്ടും ലിസ’യില്‍ ശാരിയുമായിരുന്നു ലിസയായി എത്തിയത്.

ലിസ ത്രീ ഡി ചിത്രമായാണ് ഒരുക്കുന്നത്. ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും ചിത്രീകരിക്കുന്നുണ്ട്.

Top