ഹൊറര്‍ ചിത്രം എസ്രയ്ക്ക് പിന്നാലെ മിസ്ട്രി ത്രില്ലറുമായി ഇമ്രാന്‍ ഹഷ്മി; ഒപ്പം അമിതാഭ് ബച്ചനും

ഹൊറര്‍ ചിത്രം എസ്രയ്ക്ക് പിന്നാലെ മറ്റൊരു മിസ്റ്ററി ത്രില്ലറുമായി ഇമ്രാന്‍ ഹഷ്മി.ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയ്‌ക്കൊപ്പം അമിതാഭ് ബച്ചനും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

പൃഥിരാജ് നായകനായ 2017 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് എസ്ര. മലയാളത്തില്‍ എസ്ര സംവിധാനം ചെയ്തത് ജയ് കൃഷ്ണനായിരുന്നു. ഹിന്ദിയിലും ജയകൃഷ്ണന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിച്ചത്. പ്രിയ ആനന്ദ് ആയിരുന്നു പൃഥിയുടെ നായികയായി അഭിനയിച്ചത്.

Top