ഹൊറര്‍ ചിത്രം ദേവി 2; ഏപ്രില്‍ 5ന് തീയറ്ററുകളില്‍ എത്തും

തമിഴ് ഹൊറര്‍ ചിത്രം ദേവിയുടെ രണ്ടാം ഭാഗം എത്തുന്നു. എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 5ന് തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പ്രഭുദേവ, തമ്മന, സോനു എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. ചിത്രം ഹിന്ദിയിലും, തമിഴിലും റിലീസ് ചെയ്തിരുന്നു. ദേവിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഡിസംബറില്‍ അവസാനിച്ചു. രണ്ടാം ഭാഗത്തില്‍ നന്ദിതയും എത്തുന്നുണ്ട്. എ എല്‍ വിജയ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top