രാജ്കുമാർ റാവും , ശ്രദ്ധ കപൂറും ഹൊറർ കോമഡി ചിത്രവുമായി എത്തുന്നു

Rajkummar Rao or

ബോളിവുഡിൽ രാജ്കുമാർ റാവും, ശ്രദ്ധ കപൂറും ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം ഒരുങ്ങുന്നു.’സ്ട്രീ’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നത് രാജ് നിധിമോറും, കൃഷ്ണ ഡി.കെയും ചേർന്നാണ്. ദിനേശ് വിജൻ, രാജ് & ഡി.കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

കഴിഞ്ഞ വർഷം രാജ്കുമാർ റാവുവിന്റെ ബറേലി കി ബർഫിയും, ന്യൂട്ടനും മികച്ച വിജയമാണ് താരത്തിന് നൽകിയത്. പുതിയ ചിത്രവും വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Top