ഹോറിസോണ്‍സ് ദൂരം ഒരുപാട് പിന്നിട്ടു; നാസയ്ക്ക് അയച്ചത് ആയിരക്കണക്കിന് ചിത്രങ്ങള്‍

തുവരെ ബഹിരാകാശ വാഹനങ്ങളൊന്നും പിന്നിട്ടിട്ടില്ലാത്ത ദൂരം സഞ്ചരിച്ച് ന്യൂ ഹോറിസോണ്‍സ്. ബഹിരാകാശത്തെ ‘അള്‍ട്ടിമ തുലെ’ എന്നറിയപ്പെടുന്ന മഞ്ഞില്‍ പൂണ്ടുനില്‍ക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളയച്ചിരിക്കുകയാണ് ന്യൂ ഹോറിസോണ്‍സ്.

മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഈ പാറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സൗരയൂഥത്തെ കൂടുതലാഴത്തില്‍ പഠിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ‘അള്‍ട്ടിമ തുലെ’യുടെ ചിത്രങ്ങള്‍ ഹോറിസോണ്‍സ നാസയ്ക്കാണ് അയച്ച് കൊടുത്തിരിക്കുന്നത്.

നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലാബറട്ടറി ഒരു പ്രസ്താവന പുറത്തിറക്കി.

2006ല്‍ യാത്ര തുടങ്ങിയതാണ് ന്യൂ ഹോറിസോണ്‍. 2015ല്‍ പ്ലൂട്ടോയിലെത്തിച്ചേര്‍ന്ന വാഹനം കുയ്‌പെര്‍ ബെല്‍റ്റിലെ വസ്തുക്കളിന്മേല്‍ പഠനം നടത്താനായി നീങ്ങുകയായിരുന്നു. (486958) 2014 MU69 അഥവാ അള്‍ട്ടിമ തുലെ എന്നറിയപ്പെടുന്ന പാറകള്‍ക്കരികിലേക്ക് ഇന്നലെയാണ് ഈ വാഹനം എത്തിച്ചേര്‍ന്നത്.

ഏതാണ്ട് പത്ത് മണിക്കൂര്‍ നേരത്തോളം ഈ വാഹനത്തിന്മേലുള്ള നാസയുടെ നിയന്ത്രണം നഷ്ടമായിരുന്നു. ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ വാഹനം ചിത്രങ്ങളയച്ചു തുടങ്ങിയതോടെ നാസയില്‍ ആഹ്ലാദാരവങ്ങള്‍ മുഴങ്ങി.

Top