പ്രതീക്ഷയോടെ ലോകത്തെ ആദ്യ കോവിഡ് വാക്സിൻ ഇന്ത്യയിലും

ഹൈദരാബാദ് : ഇന്ത്യക്ക് ആശ്വാസമായി റഷ്യയുടെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍സ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ആണ് വാക്‌സിന്‍ പരീക്ഷിക്കുക. രണ്ടും മൂന്നും ഫേസുകള്‍ പരീക്ഷിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

റഷ്യയുടെ കൊവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് V 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രണ്ട് ഡോസ് വാക്സിനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠിച്ചാണ് ഇത്തരം ഒരു നിഗമനം. വാക്‌സിനുകള്‍ റെഡ്ഡീസ് ലബോറട്ടറിയില്‍ എത്തിയതായി  ഉദ്യോഗസ്ഥർ അറിയിച്ചു.

Top