നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഹോപ്പ്; 312 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 312 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഷായ് ഹോപ്പാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേടാം. മൂന്ന് മത്സരങ്ങളുളള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു.

ടോസ് കിട്ടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഷായ് ഹോപ്പും, കൈല്‍ മയേഴ്‌സും നല്‍കിയത്. ടീം സ്‌കോര്‍ 65-ല്‍ നില്‍ക്കേയാണ് വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 23 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത കൈല്‍ മയേഴ്‌സിനെ ദീപക് ഹൂഡയാണ് പുറത്താക്കിയത്. പിന്നാലെ ഇറങ്ങിയ ഷമാര്‍ ബ്രൂക്‌സും ഹോപ്പും ചേര്‍ന്ന് ടീം സ്‌കോര്‍ 100-കടത്തി. 36 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ബ്രൂക്‌സിനെ അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്.

Top