Hope PM Modi Will Now Stop Toppling Governments: Arvind Kejriwal After Uttarakhand Floor Test

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും ഏറ്റ കനത്ത പരാജയത്തെ പരിഹസിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ്.

മോദി സര്‍ക്കാറിനേറ്റ വലിയ പ്രഹരമാണ് ഉത്താരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പ്. ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറുകളെ മറിച്ചിടുന്നത് അവസാനിപ്പിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

9 എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്ന് ഹരീഷ്‌റാവത്ത് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിടുകയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് നടന്ന വോെട്ടടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി.

വിശ്വാസവോട്ടെടുപ്പ് എന്ന ഒറ്റ അജണ്ടയുമായി 11 മണിക്കാണ്‌സഭ ചേര്‍ന്നത്. വോട്ടെടുപ്പു സമയത്തേക്കു മാത്രമായി രാഷ്ട്രപതി ഭരണം പിന്‍വലിച്ചിരുന്നു.

Top