പ്രതീക്ഷ 2047 അമൃത്കാലില്‍; ആദ്യപടിയായി ബഹിരാകാശനിലയത്തെ ഭ്രമണപഥത്തിലെത്തിക്കും

ബെംഗളൂരു: ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിക്കുകയും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുകയുമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍, ഗഗന്‍യാന്‍ പദ്ധതികള്‍ സംയോജിപ്പച്ച് ബഹിരാകാശത്തേക്കും ചന്ദ്രനിലേക്കും ഭൂമിയിലേക്കുമുള്ള യാത്രക്കായി ഉപയോഗിക്കുക എന്ന ആശയം 2047 അമൃത് കാലില്‍ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കുകയാണെങ്കില്‍, ആശയവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, വിദൂര സംവേദന ഉപഗ്രഹങ്ങള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാനാവും. ദേശീയ ആവശ്യങ്ങളും ചില സയന്‍സ് മിഷനുകളും നിറവേറ്റാനായിരുന്നു ഇത്തരം പദ്ധതികള്‍. പര്യവേക്ഷണങ്ങളും ശാസ്ത്രീയ ദൗത്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും. ചന്ദ്രനില്‍ ഇറങ്ങുക എന്നതില്‍ പരിമിതപ്പെടുത്തുന്നതിനേക്കാള്‍ ഉയര്‍ന്നതാണ് ഇസ്രോയുടെ ലക്ഷ്യങ്ങള്‍. ചാന്ദ്രദൗത്യങ്ങള്‍ക്കും, മംഗള്‍യാനും ശേഷം മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നത്തിനുള്ള ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് പദ്ധതിയും നിലവിലുണ്ട്. മാത്രല്ല പുനരുപയോഗ സാധ്യതയും പരീക്ഷിക്കും.

ഇന്നുള്ള കഴിവും ഭാവിയില്‍ സ്വന്തമാക്കുന്ന കഴിവും ഉപയോഗിച്ച് ബഹിരാകാശ നിലയം ഭ്രമണപഥത്തിലേക്ക് അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ഉറപ്പായും സംഭവിക്കും. എന്നാല്‍ അതിനപ്പുറത്ത് സുസ്ഥിര മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതി തുടരുമോ, എങ്കില്‍ എങ്ങനെ നിലനിര്‍ത്തണം, എന്തുകൊണ്ട് നിലനിര്‍ത്തണം തുടങ്ങിയവയൊക്കെയാണ് ഇസ്റോക്ക് മുന്നിലുള്ള ചോദ്യങ്ങള്‍.

Top