പ്രമുഖ തിരക്കഥാകൃത്തായി നവാസുദ്ദീന്‍ സിദ്ദിഖി; ഘൂംകേതുവിന്റെ ടീസര്‍ പുറത്ത്

ടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ കേന്ദ്രകഥാപാത്രമാക്കി പുഷ്‌പേന്ദ്രനാഥ് മിശ്ര സംവിധാനം ചെയ്യുന്ന ചിത്രമായ ഘൂംകേതുവിന്റെ ടീസര്‍ പുറത്ത് വിട്ടു.

കഥാപാത്ര സ്വീകരണത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന നടനാണ് നവാസുദ്ദീന്‍. ഈ ചിത്രത്തിലെ കഥാപാത്രവും പ്രകടനത്തിന് സ്‌പേസ് കൊടുക്കുന്നതായാണ് പുറത്തെത്തിയ ടീസറില്‍ നിന്ന് ലഭിക്കുന്ന വിവരം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തായി മാറാന്‍ മുംബൈയിലെത്തുന്ന ഘൂംകേതു എന്നയാളായാണ് നവാസുദ്ദീന്റെ അഭിനയിക്കുന്നത്. അഴിമതിക്കാരനായ ഒരു പൊലീസുകാരനായി സംവിധായകന്‍ അനുരാഗ് കശ്യപും എത്തുന്നു.

ഫാന്റം ഫിലിംസും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ ഒടിടി പ്രീമിയറായ ചിത്രം ഈ മാസം 22ന് സീ 5ല്‍ സ്ട്രീം ചെയ്യും.

Top