ഓണര്‍ പ്ലേ ആഗസ്റ്റ് 6 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പനയാരംഭിക്കും

ണര്‍ പ്ലേ സ്മാര്‍ട്‌ഫോണ്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യയില്‍ ആഗസ്റ്റ് 6 മുതല്‍ വില്‍പ്പനയാരംഭിക്കും. മിഡ്‌നൈറ്റ് ബ്ലാക്ക്, നേവി ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ഫോണിന്റെ ആദ്യ വില്‍പ്പന 4 മണിക്ക് ആരംഭിക്കും. 6.3 ഇഞ്ച് ഡിസ്‌പ്ലേ, 19.5:9 ഡിസ്‌പ്ലേ, അനുപാതം, HiSilicon Kirin 970 SOC പ്രൊസസര്‍, 6ജിബി റാം, GPU ടര്‍ബോ ടെക്‌നോളജി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

നാനോ ഡ്യുവല്‍ സിം, ഇഎംഐഐ 8.2 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, 6.3 ഇഞ്ച് ഫുള്‍ HD 1080×2340 പിക്‌സല്‍ ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ഹുവായ് HiSilicon കിരിന്‍ 970 SoC, മാലി G72 ജിപിയു സഹിതം ഒപ്പം NPU (ന്യൂറല്‍ പ്രൊസസ്സര്‍ യൂണിറ്റ്) തീര്‍ത്തത്, 4 ജിബി, 6 ജിബി റാം വേരിയന്റുകള്‍ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

4 ജിബി റാം മോഡലിന് 1,999 യുവാന്‍ (ഏകദേശം 21,000 രൂപ) ആണ് വിലവരുന്നത്. 6 ജിബി റാം മോഡലിന് 2,399 യുവാന്‍ (ഏതാണ്ട് 25,100 രൂപ)യും വിലവരുന്നു. ക്യാമറയുടെ കാര്യത്തില്‍, F / 2.2 aperture, PDAF സൗകര്യങ്ങളുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും f / 2.4 aperture ഉള്ള 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറും ഫോണിലുണ്ട്. f/2.0 aperture ഉള്ള 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിന്റെ മുന്‍വശത്ത് ഉള്ളത്.

64 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തുന്ന ഈ മോഡല്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്നതാണ്. കണക്ടിവിറ്റി ഓപ്ഷനുകള്‍ക്കായി 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി എന്നിവയാണ് ഫോണില്‍ ഉള്ളത്.

Top