ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ഓണര്‍ മാജിക് 2 ചൈനയില്‍ അവതരിപ്പിച്ചു

ണര്‍ മാജിക് 2 ചൈനയില്‍ അവതരിപ്പിച്ചു. റെഡ്, ബ്ലു, ബ്ലാക്ക് എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 2140×1080 പിക്‌സലില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 980 കിറിന്‍ പ്രൊസസറുള്ള ഫോണിന് 3,400 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് വാരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മൈക്രോ എസ്ഡി കാര്‍ഡും ഫോണിലുണ്ട്. മൂന്ന് റിയര്‍ ക്യാമറകളാണ് ഉള്ളത്. 16 എംപി ആര്‍ജിബി ലെന്‍സ്, 24 എംപി മോണോക്രോം ലെന്‍സ്, 16 എംപി സൂപ്പര്‍ വൈഡ് ആങ്കില്‍ ക്യാമറ എന്നിവയാണ്. 16 എംപി സെല്‍ഫി ക്യാമറയുമാണ്. 6 ജിബി വാരിയന്റിന് 45,650 രൂപയും 8 ജിബി വാരിയന്റിന് 50,960 രൂപയുമാണ് വില വരുന്നത്.

Top