ഓണര്‍ 8എക്‌സ് റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ണര്‍ 8എക്‌സ് റെഡ് കളര്‍ വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍ ഇന്ത്യയില്‍ നവംബര്‍ 28ന് ഫോണ്‍ വില്‍പ്പന ആരംഭിക്കും. 4 ജിബി റാം 64 ജിബി റാം റെഡ് കളര്‍ വാരിയന്റിന് 14,999 രൂപയാണ് വില വരുന്നത്. റെഡ് കളര്‍ വാരിയന്റിനൊപ്പം ഓണര്‍ 8എക്‌സ് 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബറില്‍ കറുപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്.

19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 20 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്‍ഡറി ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. ഹിസില്‍കോണ്‍ കിറിന്‍ 710 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി.

Top