ഓണര്‍ 8എക്‌സ്, ഓണര്‍ 8എക്‌സ് മാക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

ണര്‍ 8 എക്‌സ്, ഓണര്‍ 8 എക്‌സ് മാക്‌സ് സ്മാര്‍ട്‌ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. നോച്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണാണ് രണ്ടും. ഓണര്‍ 8 എക്‌സിന് 14,688 രൂപയും 8 എക്‌സ് മാക്‌സിന് 15,737 രൂപയുമാണ് വില. 18:7:9 അനുപാതത്തില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഓണര്‍ 8 എക്‌സിന്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,750 എംഎഎച്ചാണ് ബാറ്ററി.

4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് ഇന്റേണല്‍ സ്‌റ്റോറേജുള്ള വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. ബാക്ക് വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 20 എംപി 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.

19:5:9 അനുപാതത്തില്‍ 7.12 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഓണര്‍ 8 എക്‌സ് മാക്‌സിന്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് 128 ജിബി സ്‌റ്റോറേജ് വാരിയന്റ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 16 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കന്‍ഡറി ലെന്‍സുമാണ്. 8 എംപി ഫ്രണ്ട് ക്യാമറയാണ്.

Top