ഓണര്‍ 8സി നവംബര്‍ 29ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ണര്‍ 8സി നവംബര്‍ 29ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി. 15,000 രൂപയാകും ഫോണിന് വില വരുന്നത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജിനാണ് ഈ വില വരുന്നത്. നീല, കറുപ്പ്, ഗോള്‍ഡ്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 1520×720 പിക്‌സലില്‍ 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 632 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിന്റുകളാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളും 8 എംപി ഫ്രണ്ട് ക്യാമറയുമാണ്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും ഫോണിലുണ്ട്. 4,000 എംഎഎച്ചാണ് ബാറ്ററി.

Top