സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസറുള്ള ഓണര്‍ 8c ചൈനയില്‍ അവതരിപ്പിച്ചു

ണര്‍ 8c ചൈനയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 16 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും. 4 ജിബി റാം 32 ജിബി സ്റ്റോറേജിന് 11,800 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 15,000 രൂപയുമാണ് വില വരുന്നത്. ബ്ലു, ബ്ലാക്ക്, പ്ലാറ്റിനം ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ കളര്‍ എന്നീ കളര്‍ വാരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 1520X720 പിക്‌സല്‍, 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.

Top