ഓണര്‍ 7S ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ഇന്ന് ആരംഭിച്ചു

ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ഓണ്‍ 7S ബജറ്റ് സ്മാര്‍ട്‌ഫോണിന്റെ ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ആരംഭിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില. ബ്ലു, ബ്ലാക്ക്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 5 ശതമാനം ഓഫര്‍ ലഭിക്കുന്നതാണ്.

1440×720 പിക്‌സലില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 2 ജിബി റാം 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 എംപി സിംഗിള്‍ ക്യാമറ ലെന്‍സാണ് ഉള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,020 എംഎഎച്ചാണ് ബാറ്ററി.

Top