GPU ടര്‍ബോ പ്രത്യേകതകളുമായി ഓണര്‍ 10 GT അവതരിപ്പിച്ചു

gt10

വാവെയ് ഓണര്‍ സീരീസിലെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ 10ന്റെ GT പതിപ്പ് അവതരിപ്പിച്ചു. 8 ജിബി റാം, ജിപിയു ടര്‍ബോ സാങ്കേതികത എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍.

ഹോണര്‍ 10ന് 5.85 ഇഞ്ച് FHD + ഐപിഎസ് ഡിസ്‌പ്ലേയാണുളളത്. 19:9 അനുപാതത്തില്‍ ഫോണിന്റെ മുകളിലായി ഒരു നോച്ചും ഉണ്ട്. ഇപ്പോള്‍ അവതരിപ്പിക്കുന്ന മിക്ക സ്മാര്‍ട്ട്ഫണുകളിലും നോച്ചിന് പ്രാധാന്യം നല്‍കിയിരിക്കുകയാണ് കമ്പനികള്‍. നോച്ച് ഉള്‍പ്പെടുത്തിയ ഫോണുകളില്‍ ഉയര്‍ന്ന സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോ ആയിരിക്കും.

ഗ്ലാസ് ഡിസൈനില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഫോണിന് പ്രീമിയം ലുക്കാണ്. ഫ്‌ളാഗ്ഷിപ്പ് തലത്തിലുളള ക്യാമറ ശേഷിയാണ് ഹോണര്‍ 10ന്. ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്, അതായത് 24എംപി, 16എംപി ക്യാമറകള്‍. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24എംപി മുന്‍ ക്യാമറയും ഫോണില്‍ ഒരുക്കിയിരിക്കുന്നു. മുന്‍ ക്യാമറയില്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയും ഉണ്ട്.

Top