2020 ല്‍ രണ്ട് ലാപ്ടോപ്പുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഹോണര്‍

ഹുവാവേയുടെ സബ് ബ്രാന്‍ഡായ ഹോണര്‍ 2020 ല്‍ വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ രണ്ട് ലാപ്ടോപ്പുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. വരാനിരിക്കുന്ന ഹോണര്‍ മാജിക് ലാപ്ടോപ്പുകളില്‍ ഇന്റല്‍, എഎംഡി പ്രോസസ്സറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കമ്പനി ലാപ്‌ടോപ്പുകള്‍ ആഗോളതലത്തിലും ഇന്ത്യയിലും അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധ്യതയുണ്ട്. 2020 ല്‍ തങ്ങള്‍ രണ്ട് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നും കമ്പനി മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് ഇപ്പോള്‍ പുനരാരംഭിച്ചുവെന്നും ഓവര്‍സീസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഹോണര്‍ പ്രസിഡന്റ് ജെയിംസ് സൂ പറഞ്ഞു. മൈക്രോസോഫ്റ്റ് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മാജിക്ബുക്ക് 15 ലാപ്ടോപ്പും ഹോണര്‍ 9 എക്സും ചൈനയില്‍ പുറത്തിറക്കിയിരുന്നു. 10 ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറുമായാണ് പുതിയ ലാപ്ടോപ്പുകള്‍ വരുന്നത്. 1920 * 1080 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനോടുകൂടിയ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേയാണ് ഹോണര്‍ മാജിക്ബുക്ക് 15 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍വിഡിയ എംഎക്‌സ് 250 ജിപിയു, 512 ജിബി പിസിഎല്‍ എസ്എസ്ഡി സ്റ്റോറേജ് എന്നിവയും ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.

പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് പുറമേ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹാര്‍മണി ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍, സ്മാര്‍ട്ട് വാച്ച്, 512 ജിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഹോണര്‍ 9 എക്സില്‍ ആരംഭിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയും കമ്പനി വിപണിയിലെത്തിക്കും.

Top