ഹോണർടാബ് എക്സ്7, ഹോണർ മാജിക്ബുക്ക് എക്സ് സീരീസ് ലാപ്ടോപ്പുകൾ വിപണിയില്‍

ഹോണറിന്റെ പുതിയ ടാബായ ടാബ് എക്സ്7, ലാപ്ടോപ്പുകളായ ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15 എന്നിവ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്ലിം ബെസലുകളുള്ള ടാബിന്റെ താഴത്തെ വശം താരതമ്യേന കട്ടിയുള്ളതാണ്. ഹോണർ ടാബ് എക്സ്7 ഒരൊറ്റ കോൺഫിഗറേഷനിലും ഒരു നിറത്തിലും മാത്രമാണ് ലഭ്യമാവുക. ടാബ്‌ലെറ്റിൽ എൽടിഇ പതിപ്പും ഉണ്ട്. ഹോണർ ടാബ് എക്സ്7 ഒക്ടാ കോർ മീഡിയടെക് എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും  10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമാണ് ടാബിനുളളത്.

ഹോണർ ടാബ് എക്സ്7ന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വൈ-ഫൈ വേരിയന്റിന് സി‌എൻ‌വൈ 899 (ഏകദേശം 10,300 രൂപ) ആണ് വില. എൽ‌ടി‌ഇ വേരിയന്റിന് സി‌എൻ‌വൈ 1,199 (ഏകദേശം 13,700 രൂപ) ആണ് വില. സിംഗിൾ ഡാർക്ക് ബ്ലൂ കളർ ഓപ്ഷനിലാണ് ഈ ലാപ്ടോപ്പ് ലഭ്യമാകുന്നത്. ചൈനയിലെ ഹായ് ഹോണർ സ്റ്റോറിൽ വൈ-ഫൈ വേരിയന്റ് ഇതിനകം ലഭ്യമാണ്.

Top