ഹോണര്‍ 9 എക്‌സ് പ്രോ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഹോണര്‍ 9 എക്‌സ് പ്രോ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് പകരമായി ‘വാവേയ് മൊബൈല്‍ സര്‍വീസസ് ‘(എച്ച്എംഎസ്) ഉപയോഗിച്ചുകൊണ്ട് ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് ഓണര്‍ 9 എക്സ് പ്രോ. അതുകൊണ്ടു തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറിന് പകരം വാവേയുടെ ആപ്പ് ഗാലറിയാണ് ഫോണിലുണ്ടാവുക.

ഹോണര്‍ 9 എക്‌സ് പ്രോ മിഡ്നൈറ്റ് ബ്ലാക്ക്, ഫാന്റം പര്‍പ്പിള്‍ കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ്.ഓണര്‍ 9എക്സ് പ്രോയിലില്‍ ആറ് ജിബി റാമും, 256 ജിബി സ്റ്റോറേജുമാണ് ഉള്ളത്.17,999 രൂപയാണ് ഫോണിന്റെ വില.

Top