വാവേയുടെ സ്വന്തം ഹാര്‍മണി ഓഎസിന്റെ ഉപകരണങ്ങള്‍ പുറത്തിറക്കി

വാവേയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഓഎസിന്റെ ആദ്യ ഉപകരണങ്ങള്‍ പുറത്തിറക്കി. വാവേയുടെ ഉപബ്രാന്റായ ഓണറാണ് ഹാര്‍മണി ഓഎസിന്റെ രണ്ട് സ്മാര്‍ട് ടെലിവിഷനുകള്‍ പുറത്തിറക്കിയത്. 55 ഇഞ്ച് വലിപ്പമുള്ള 4കെ ടെലിവിഷനുകളാണിത്. രണ്ട് ജിബി റാം ശേഷിയുള്ള, 16 ജിബി സ്റ്റോറേജ്, 32 ജിബി സ്റ്റോറേജ് പതിപ്പുകളാണിവ.

ഹോങ്ഗു 818 ഇന്റലിജന്റ് ഡിസ്പ്ലേ ചിപ്പ്സെറ്റ്, എഐ ക്യാമറ എന്‍പിയു ചിപ്പ്സെറ്റ്, ഹൈസിലിക്കണ്‍ ഹൈ1103 വൈഫൈ ചിപ്പ്സെറ്റുമാണ് ഈ ഹോണര്‍ വിഷന്‍ പരമ്പരയില്‍ പെട്ട ഈ സ്മാര്‍ട് ടിവികളിലുള്ളത്. പോപ്പ് അപ്പ് ക്യാമറ സംവിധാനവും ഇതിലുണ്ട്.

ഹോങ്ഗു 808 ഇന്റലിജന്റ് ഡിസ്പ്ലേ ചിപ്പ്സെറ്റ് ഒരു ഒക്ടാകോര്‍ പ്രൊസസറാണ്. ഏഴ് അത്യാധുനിക ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യകളും, മാജിക് ഇമേജ് പ്രൊസസിങ് എഞ്ചിനും ഇതിനുണ്ട്.

ടിവിയുടെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ ഒരുക്കുന്നതിനാണ് ഹൈസിലിക്കണ്‍ ഹൈ3516ഡിവി300 എന്‍പിയു ചിപ്പ്സെറ്റ് ഉപയോഗിച്ചിരിക്കുന്നത്. ഫെയ്സ് ഡിറ്റക്ഷന്‍, ബോഡി ട്രാക്കിങ്, പോസ്റ്റര്‍ ഡിറ്റക്ഷന്‍ തുടങ്ങിയ കഴിവുകള്‍ ടെലിവിഷനുണ്ടാവും.

Top