ഹോണറിന്റെ ടാബ് എക്‌സ്7, മാജിക്ബുക്ക് എക്‌സ് സീരീസ് ലാപ്‌ടോപ്പുകള്‍ എന്നിവ പുറത്തിറങ്ങി

ഹോണറിന്റെ പുതിയ ടാബായ ടാബ് എക്‌സ്7, ലാപ്‌ടോപ്പുകളായ ഹോണര്‍ മാജിക്ബുക്ക് എക്‌സ്14, മാജിക്ബുക്ക് എക്‌സ്15 എന്നിവ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഒരേ കോണ്‍ഫിഗറേഷനിലും നിറത്തിലും മാത്രമാണ് ഹോണര്‍ ടാബ് എക്‌സ്7 അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടാ കോര്‍ മീഡിയടെക് എസ്ഒസിയുടെ കരുത്തിലാണ് ഹോണര്‍ ടാബ് എക്‌സ്7 പ്രവര്‍ത്തിക്കുന്നത്. 8 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 10w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്.

1,280×800 പിക്‌സല്‍ റെസല്യൂഷന്‍, 300 നിറ്റ്‌സ് പീക്ക് െ്രെബറ്റ്‌നസ്, 189 പിപി പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയുള്ള ടാബ് എക്‌സ്7ന് 8 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഹോണര്‍ ടാബ് എക്‌സ്7 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 4.0ലാണ്. മൈക്രോ എസ്ഡി കാര്‍ഡ് വഴി എക്‌സ്പാന്‍ഡ് ചെയ്യാന്‍ കഴിയുള്ള സ്‌റ്റോറേജുള്ള ടാബിന് 3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുണ്ട്. പിന്നില്‍ 5 മെഗാപിക്‌സല്‍ സെന്‍സറും മുന്‍വശത്ത് 2 മെഗാപിക്‌സല്‍ സെന്‍സറുമായിട്ടാണ് ഈ ടാബ് വരുന്നത്.

ഹോണര്‍ മാജിക്ബുക്ക് എക്‌സ്14, മാജിക്ബുക്ക് എക്‌സ്15 ലാപ്‌ടോപ്പ് മോഡലുകള്‍ക്ക് ഏകദേശം സമാന സവിശേഷതകളാണ് ഉള്ളത്. എക്‌സ്14ന് ഫുള്‍ എച്ച്ഡി റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. എക്‌സ്15ന് 15.6 ഇഞ്ച് സ്‌ക്രീനും ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമാണ് ഉള്ളത്. ഈ ഡിവൈസുകളില്‍ 10th ജനറേഷന്‍ ഇന്റല്‍ കോര്‍ ഐ 5-10210 യു സിപിയു ആണ് ഉള്ളത്. 16 ജിബി റാം വരെയാണ് മാജിക്ബുക്ക് എക്‌സ്14ല്‍ ഉള്ളത്. 512 ജിബി വരെ സ്‌റ്റോറേജും ഇതില്‍ ഉണ്ട്.

Top