പുതിയ രണ്ട് സ്മാർട്ട് ഫോണുകളുമായി ഹോണർ എത്തുന്നു


വാ
വേയുടെ ഉപ-ബ്രാന്റായ ഹോണർ പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഹോണർ 20 , ഹോണർ 20 പ്രൊ സ്മാർട്ഫോണുകളാണ് അവതരിപ്പിച്ചത്. 499 യൂറോയിലാണ് (ഏകദേശം 38,800 രൂപ) ഓണർ 20 ഫോണുകളുടെ വില ആരംഭിക്കുന്നത്.

6.2 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേ ആണ് ഹോണർ 20 ഫോണിനുള്ളത്. 6ജിബി റാം +128 ജിബി ഇന്റേണൽ സ്റ്റോറേജാണ് ഫോണിനുള്ളത്. വാവേയുടെ കിരിൻ 980 പ്രൊസസർ, ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ മാജിക് യുഐ 2.1 ഇന്റർഫെയ്സ്, എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3750 എംഎഎച്ച് ആണ്. 22.5 വാട്ടിന്റെ സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സൗകര്യവും പുതിയ മോഡലിൽ ഉണ്ട്്.

നാല് സെൻസറുകൾ അടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണിൻ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. എഫ് 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സലിന്റെ സോണി ഐഎംഎക്സ് 586 സെൻസർ, 16 മെഗാപിക്സൽ സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, രണ്ട് മെഗാപിക്സൽ ഡെപ്ത് ക്യാമറ, രണ്ട് മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് റിയർ ക്യാമറയിലുള്ളത്.

സ്‌ക്രീനിന് ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോൾ മാതൃകയിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. സെൽഫി ക്യാമറ 32 മെഗാപിക്സലിന്റേതാണ്. മിഡ്നൈറ്റ് ബ്ലാക്ക്, സാഫയർ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുക.

Top