ഹോണർ ബാൻഡ് 6 ഉടൻ ഇന്ത്യയിലെത്തും

2020ൽ ചൈനീസ് വിപണിയിലെ ലോഞ്ചിന് പിന്നാതെ ഈ വർഷം മാർച്ചിൽ ഫിറ്റ്നസ് ബാൻഡ് ഹോണർ ബാൻഡ് 6 ആഗോള വിപണിയിലും ലോഞ്ച് ചെയ്തു. ഏറെ ജനപ്രീതി നേടിയ ഡിവൈസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ കൂടി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണർ. ഇതിന്റെ ഭാഗമായി ഫ്ലിപ്പ്കാർട്ടിൽ ലാൻഡിങ് പേജ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോണർ ബാൻഡ് 6ൽ 1.47 ഇഞ്ച് വലിയ വലിപ്പത്തിലുള്ള അമോലെഡ് ഡിസ്പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. സാധാരണ കാണുന്ന ഫിറ്റ്നസ് ട്രാക്കറിനേക്കാൾ 148 ശതമാനം വലിയ ഡിസ്പ്ലേ ഏരിയയാണ് ഇത്. അതുകൊണ്ട് തന്നെ ഇതൊരു സ്മാർട്ട് വാച്ചിന്റെ ലുക്ക് നൽകുന്നു. ഫിറ്റ്‌നെസ് ട്രാക്കറിന്റെ ഇടത്തെ അറ്റത്ത് ഹോണർ ബ്രാൻഡിംഗ് നൽകിയിട്ടുണ്ട്. വലതുവശത്ത് ചുവന്ന നിറമുള്ള ബട്ടണാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിന്റെ ഡിസൈൻ ആകർഷകവും വ്യത്യസ്തവുമാണ്.

നിലവിൽ, ഹോണർ ബാൻഡ് 6ന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നു കമ്പനി പുറത്ത് വിട്ടിട്ടില്ല. ചൈനീസ് വേരിയന്റിന് സമാനമായ വിലയായിരിക്കും ഡിവൈസിന് എന്ന് പ്രതീക്ഷിക്കാം. ചൈനയിലെ ഹോണർ ബാൻഡ് 6ന്റെ എൻ‌എഫ്‌സി ഇതര വേരിയന്റിന് 249 യുവാൻ ആണ് വില (ഏകദേശം 2,840 രൂപ) ആഗോള വിപണിയിൽ ഇതിന്റെ വില 49.9 യൂറോയാണ് (ഏകദേശം 4.400 രൂപ). ഇന്ത്യയിൽ ഈ ഡിവൈസ് വൈകാതെ തന്നെ ലോഞ്ച് ചെയ്യും എന്നതിനാൽ വില വൈകാതെ വ്യക്തമാകും

Top