ഓണര്‍ 90 ജിടി സ്മാര്‍ട്ഫോണ്‍ ചൈനീസ് വിപണിയില്‍

ണര്‍ 90 ജിടി സ്മാര്‍ട്ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 100 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയും ഫോണിലുണ്ട്. 50 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 24 ജിബി വരെ റാം, 1 ടിബി വരെ സ്റ്റോറേജ് എന്നിവ ഓണര്‍ 90 ജിടിയുടെ സവിശേഷതകളാണ്.

ഓണര്‍ 90 ജിടിയുടെ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 50 എംപി ഐഎംഎക്സ് 800 പ്രൈമറി സെന്‍സറും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണുള്ളത്. എല്‍ഇഡി ഫ്ളാഷും ഉണ്ട്. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്ക് വേണ്ടി നല്‍കിയിട്ടുള്ളത്.5000 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുണ്ട്. സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറാണിതിന്. 5ജി,4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. 187 ഗ്രാം ആണ് ഭാരം.

6.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലാണ് ഓണര്‍ 90 ജിടി. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 3840 ഹെര്‍ട്സ് പിഡ്ബ്ല്യൂഎം ഡിമ്മിങ് റേറ്റുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ് സെറ്റിനൊപ്പം അഡ്രിനോ 740 ഗ്രാഫിക് പ്രൊസസറാണ് ഫോണിന് ശക്തിപകരുക.

Top