ഓണര്‍ 9 എക്സ് ; ഈ മാസം 14ന് ഇന്ത്യന്‍ വിപണിയിലേക്ക്

ണറില്‍ നിന്നുള്ള പുതിയ ഫോണ്‍ ഈ മാസം ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. ഓണര്‍ 9 എക്സ് ഈ മാസം 14 ന് അവതരിപ്പിക്കുമെന്നാണ് സൂചന. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാകും ഫോണിന്റെ വില്‍പ്പന.

പോപ്പപ് സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ വിപണിയിലേക്ക് എത്തുന്നത്. 6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ മൂന്ന് പതിപ്പുകളാകും ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നാല് ജി.ബി., ആറ് ജി.ബി. റാമുകളില്‍ 64 ജി.ബി., 128 ജി.ബി. സംഭരണശേഷികളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുന്നത്.

4ജി എല്‍.ടി.ഇ., വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്./ എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട്, 3.5 എം.എം. ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനമുണ്ട്. 4000 എം.എ.എച്ച്. ബാറ്ററി വാഗ്ദാനം ചെയ്യുന്നു. പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സെറ്റപ്പും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Top