ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ബാറ്ററി ചാര്‍ജുമായി ഓണര്‍ 7X

ഹുവായിയുടെ ഓണ്‍ലൈന്‍ ബ്രാന്‍ഡായ ഓണറില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഓണര്‍ 7X.

ഇതിന്റെ രണ്ട് മോഡലുകലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 12999 രൂപ മുതലാണ് വില. ആകര്‍ഷകമായ വിലയും മികച്ച സവിശേഷതയും ഓണര്‍ 7Xനെ ജനപ്രിയമാക്കി കഴിഞ്ഞു.

18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഡിസ്‌പ്ലേ, രണ്ട് ലെന്‍സുള്ള ക്യാമറ, ഹുവായി തന്നെ വികസിപ്പിച്ചെടുത്ത കിരിന്‍ 659 ചിപ്‌സെറ്റ് എന്നിവയാണ് ഓണര്‍ 7Xന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

3340 mAh ബാറ്ററിയാണ് ഓണര്‍ 7Xല്‍ ഉള്ളത്.കൂടുതല്‍ ഉപയോഗിച്ചാല്‍ പോലും ബാറ്ററി ചാര്‍ജ് ഒരു ദിവസം നില്‍ക്കും.

അതുകൊണ്ട് തന്നെ ചാര്‍ജ് തീരുമെന്ന പേടിയില്ലാതെ ഫോണ്‍ ഉപയോഗിക്കാം.

ബാറ്ററിയുടെ ചാര്‍ജ് ദീര്‍ഘനേരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് ഓണര്‍ 7Xല്‍ ഉള്ളത്.

ചാര്‍ജ് കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള ഉതകുന്ന പവര്‍ സേവിംഗ്, അള്‍ട്രാ പവര്‍ സേവിംഗ് മോഡുകള്‍ ഫോണിലുണ്ട്.

ബാറ്ററി ചാര്‍ജ് 10 ശതമാനത്തില്‍ താഴെ ആയാല്‍ മാത്രം അള്‍ട്രാ പവര്‍ സേവിംഗ് മോഡ് തിരഞ്ഞെടുക്കുക.

Top