ആമസോണിൽ നിന്നും 618 രൂപയുടെ നോ കോസ്റ്റ് EMIൽ ഹോണർ 7X സ്വന്തമാക്കാം

honor01

ഹോണറിന്റെ 2017ല്‍ അവസാനം പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് ഹോണര്‍ 7x .കുറഞ്ഞ ചിലവില്‍ കൂടുതല്‍ സവിശേഷതകളോടെയാണ് ഹോണറിന്റെ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .

ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റ് ആയ ആമസോണില്‍ നിന്നും ഇപ്പോള്‍ മികച്ച ഓഫറുകളില്‍ ഹോണറിന്റെ മോഡലുകള്‍ വാങ്ങിക്കാവുന്നതാണ്. ആമസോണില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍ നോ കോസ്റ്റ് EMIല്‍ വാങ്ങിക്കാവുന്നതാണ് .

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ മാസം 618 രൂപയുടെ നോ കോസ്റ്റ് EMIല്‍ സ്വന്തമാക്കാവുന്നതാണ് . കൂടാതെ 10512 രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുകളും 2000 രൂപയുടെ അഡിഷണല്‍ ഓഫറുകളിലും ഹുവാവെയുടെ ഹോണര്‍ 7X ആമസോണില്‍ നിന്നും വാങ്ങിക്കാവുന്നതാണ് .

ഡ്യൂവല്‍ പിന്‍ ക്യാമറയാണ് മോഡലിന്റെ പ്രധാന സവിശേഷത. കൂടാതെ മോഡലുകള്‍ക്ക് 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത്. 2160 x 1080 പിക്‌സല്‍ റെസലൂഷനും 18:9 റെഷിയോ ഡിസ്‌പ്ലേയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Top