ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു

ഹോണർ 30 സീരിസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ഹോണർ. ഹോണർ 30ഐ എന്ന പേരിലാണ് പുതിയ ഡിവൈസ് റഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്. എഫ്‌എച്ച്‌ഡി+ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഹോണർ പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

സിലിക്കൻ കിരിൻ 710 എഫ് ചിപ്‌സെറ്റാണ് 30ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് മാജിക് യുഐ 3.1 സ്കിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഹോണർ 30ഐ സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത 6.3 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ്. ഹോണർ 30ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളടങ്ങുന്ന ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഹോണർ നൽകിയിട്ടുണ്ട്.

സുരക്ഷയ്ക്കായി ഡിവൈസിൽ ഇൻഡിസ്പ്ലെ ഫിങ്കർപ്രിന്റ് സ്കാനറാണ് നൽകിയിട്ടുള്ളത്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിനുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഹോണർ 30ഐ സ്മാർട്ട്ഫോണിന് റഷ്യയിൽ 17,990 റൂബിളാണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 17,600 രൂപയോളം വരും. മിഡ്‌നൈറ്റ് ബ്ലാക്ക്, അൾട്രാവയലറ്റ് സൺസെറ്റ്, ഗ്രീൻ / ടർക്കോയ്‌സ് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസിന്റെ ലോഞ്ച് എപ്പോഴായിരിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Top