ഹോണർ 10 എക്‌സ് ലൈറ്റ് നവംബർ 10 ന് അവതരിപ്പിക്കും

ഹോണർ 10 എക്‌സ് ലൈറ്റ് (Honor 10X Lite) സ്മാർട്ഫോൺ നവംബർ 10 ന് നടക്കുന്ന ഡിജിറ്റൽ ലോഞ്ച് ഇവന്റിൽ ആണ് അവതരിപ്പിക്കുക. ഹോണർ 10 എക്‌സ് ലൈറ്റിൻറെ സവിശേഷതകളോ വിലയോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സ് ലൈറ്റിന്റെ പിൻഗാമിയാണ് വരുവാൻ പോകുന്ന പുതിയ ഹോണർ 10 എക്‌സ് ലൈറ്റ്. ഹോണർ 10 എക്‌സ് ലൈറ്റിന്റെ ചില വിവരങ്ങൾ ഇതിനോടകം തന്നെ ചോർന്നിട്ടുണ്ട്.

കമ്പനിയുടെ റഷ്യൻ വെബ്‌സൈറ്റിൽ പഞ്ച്-ഹോൾ ക്യാമറ ഡിസൈൻ വരുന്ന ഒരു സ്മാർട്ട്ഫോൺ കാണിക്കുന്നു. ഇത് ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഹോണർ 10 എക്‌സ് ലൈറ്റിന് ഹോണർ മാജിക് യുഐ 3.1 ഒഎസ് പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുമെന്ന് ചോർച്ചകൾ സൂചിപ്പിക്കുന്നു. 1,680×2,400 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഐപിഎസ് അധിഷ്ഠിത എൽസിഡി ഈ ഫോണിലുണ്ടെന്ന് പറയുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ സ്റ്റോറേജും വികസിപ്പിക്കാവുന്നതാണ്. 4 ജിബി റാമുമായി വരുന്ന കിരിൻ 710 എ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഈ ഡിവൈസ് ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സ്‌നാപ്പർ ഉൾക്കൊള്ളുന്നു. ശേഷിക്കുന്ന മൂന്ന് ക്യാമറകൾ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണെന്ന് പറയപ്പെടുന്നു. മുൻവശത്ത്, പഞ്ച്-ഹോൾ രൂപകൽപ്പനയിൽ 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഈ ഡിവൈസിൽ വരുന്നു. ബ്ലൂടൂത്ത് 5.1, 2.4 ജിഗാഹെർട്സ് വൈ-ഫൈ, എൽടിഇ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. 22.5W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടുകൂടി 5,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ 10 എക്‌സ് ലൈറ്റിന് ലഭിക്കുന്നത്.

Top