ഹോണര്‍ തങ്ങളുടെ പുതിയ ഫോണായ ഹോണര്‍ 10 അവതരിപ്പിക്കാനൊരുങ്ങുന്നു

ഹുവായുടെ ഉപ ബ്രാന്‍ഡായ ഹോണര്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ജൂണില്‍ വിപണിയില്‍ അവതരിപ്പിച്ച ഹോണര്‍ 9ന്റെ പിന്‍ഗാമിയായിരിക്കും ഹോണര്‍ 10 എന്നാണ് കരുതപ്പെടുന്നത്. ഫോണിന് ഇന്ത്യയില്‍ 25,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്.

ഹോണര്‍ വ്യൂ 10നെ പോലെ 18:9 ഡിസ്‌പ്ലേ, കിരിന്‍ 970 ചിപ്‌സെറ്റും AI ക്യാമറ സവിശേഷതകളും ഈ ഫോണില്‍ ഉണ്ടാകുമെന്നാണ് സൂചന. 6 ജിബി റാം, 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഫോണില്‍ ഉണ്ടാവും. ഫുള്‍ എച്ച്ഡി (1080 x 2160 പിക്‌സല്‍) റെസല്യൂഷനില്‍ 5.8 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണായിരിക്കും.

Top