കൊറോണ വൈറസ് ബാധിച്ച് ഹോങ്കോംഗിലും ഒരു മരണം

ഹോങ്കോംഗ്: കൊറോണ വൈറസ് ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോംഗിലും വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. കഴിഞ്ഞമാസം വുഹാന്‍ സന്ദര്‍ശിച്ച 39 വയസുകാരനാണ് മരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള രണ്ടാമത്തെ മരണമാണിത്.

ചൈനയ്ക്കു പുറത്ത് ഫിലിപ്പീന്‍സിലാണ് കഴിഞ്ഞ ദിവസം ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലും യുഎസിലും റഷ്യയിലും യുകെയിലുമുള്‍പ്പെടെ 25 ഓളം രാജ്യങ്ങളില്‍ ഇതുവരെ കൊറോണ വൈറസ് ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.

ഒരൊറ്റ ദിവസം കൊണ്ട് 64 പേര്‍ കൂടി മരിച്ചതോടെ തിങ്കളാഴ്ചവരെയുള്ള കണക്കുകളനുസരിച്ച് ചൈനയില്‍ കൊറോണ ബാധിച്ച് 425 പേരാണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പുറത്തുവന്ന കണക്കുകളില്‍ ആകെ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 20,438 കേസുകളാണ് ഇപ്പോള്‍ ആകെ രോഗികള്‍. മറ്റ് 23 രാജ്യങ്ങളില്‍ 151 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Top