ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍. ഹോങ്കോങ്ങിന്റെ വോങ് വിങ് കി വിന്‍സെന്റിനെ 21-11, 21-15 എന്നിങ്ങനെ നേരിട്ടുള്ള സ്‌കോറിലാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്.

എന്നാല്‍ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ആദ്യ സെറ്റില്‍ ജാപ്പനീസ് താരത്തിനെതിരെ വ്യക്തമായ മേധാവിത്വത്തോടെയാണ് സൈന മുന്നേറിയത്. 21-10 എന്ന നിലയില്‍ സൈന സെറ്റ് നേടിയപ്പോള്‍ അനായാസമായി ജയിച്ചേക്കുമെന്ന തോന്നലുളവാക്കിയെങ്കിലും രണ്ടാം സെറ്റില്‍ 10-21ന് തോല്‍വി പിണഞ്ഞു.

Top