ഹോങ്കോങിലെ ജനകീയ പ്രക്ഷോഭം: സംഘര്‍ഷങ്ങളില്‍ അയവ്

ഹോങ്കോങ്: ഹോങ്കോങില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിന് കാരണമായ നിയമഭേദഗതി ബില്ല് മരവിപ്പിച്ചതോടെ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ അയവ്.

കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന ബില്ലാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ പൊലീസുമായുളള ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രക്ഷോഭകാരികള്‍ സംഘടിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ റെയില്‍വെ സ്റ്റേഷന്‍ പൊലീസ് അടച്ചു.കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങില്‍ കഴിഞ്ഞ മൂന്ന് മാസമായി ജനകീയ പ്രക്ഷോഭം തുടരുകയായിരുന്നു.

വിവാദ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് നിരവധിപ്പേരാണ് പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയിരുന്നത്. നഗരത്തെ കൂടുതല്‍ അധീനപ്പെടുത്താനുള്ള ചൈനയുടെ, ശ്രമമാണ് ഈ നിയമഭേദഗതിക്കു പിന്നിലെന്നാണ് പ്രക്ഷോഭകാരികള്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ ഹോങ്കോങിന്റെ കുറ്റവാളികളെ കൈമാറല്‍ നിയമത്തിലെ ‘ലൂപ്പ്‌ഹോളുകള്‍’ നീക്കുകയും ക്രിമിനലുകള്‍ നഗരത്തെ സുരക്ഷിത താവളമാക്കുന്ന സ്ഥിതിയില്‍ മാറ്റം വരുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഗരത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം വിശദീകരിക്കുകയുണ്ടായി. ഈ വിശദീകരണത്തില്‍ പ്രക്ഷോഭകര്‍ തൃപ്തരായിരുന്നില്ല.തുടര്‍ന്ന് ബില്‍ കാരി ലാം പിന്‍വലിക്കുകയായിരുന്നു

Top