ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ക്ക് നേരെ പടക്കം എറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു

ഹോങ്കോങ്:ഹോങ്കോങില്‍ പൊലീസ് തടഞ്ഞുവെച്ച പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ക്ക് നേരെ അഞ്ജാത സംഘം പടക്കം എറിഞ്ഞു.അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ടിന്‍ ഷൂയി വായ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ഒരു സംഘം പടക്കം ഉപയോഗിച്ച് ആക്രമണം നടത്തിയത്. സ്റ്റേഷനില്‍ തടഞ്ഞ് വെച്ചിരുന്ന പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

ആഴ്ചകളായി നടന്നു വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന് വലിയ ആഭ്യന്തര പിരിമുറുക്കമാണ് രാജ്യത്ത്‌ നിലനില്‍ക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നത്. ജാക്ക് ഹസ്സല്‍വുഡ് എന്ന പ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Top