സംഘര്‍ഷഭരിതമായി വീണ്ടും ഹോങ്കോങ് നഗരം

ഹോങ്കോങ്:കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതില്‍ പ്രതിഷേധിച്ച് സംഘര്‍ഷം നിലനില്‍ക്കുന്ന ഹോങ്കോങ് നഗരം വീണ്ടും സംഘര്‍ഷത്തിലേയ്ക്ക്. പൊലീസും പ്രക്ഷോഭകരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുകളുണ്ടായതോടെയാണ്‌ ഹോങ്കോങ് നഗരം വീണ്ടും സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. തുഎന്‍മുന്‍ ജില്ലയില്‍ ഗതാഗതം തടസ്സപ്പെടുത്തിയും മദ്രാവാക്യം വിളിച്ചും ജനങ്ങള്‍ പ്രതിഷേധിച്ചു. ചൈനീസ് പാട്ടുകള്‍ ഉച്ചത്തില്‍ പാടി നൃത്തം ചെയ്തുകൊണ്ട് തുഎന്‍മുന്‍ ഉദ്യാനത്തിലേയ്ക്ക് രാവിലെ ഇരച്ചുകയറി വന്ന മധ്യവയസ്‌കരായ സ്ത്രീകളുടെ സംഘം ഉദ്യാനം കയ്യടിക്കിയതാണ് പ്രക്ഷോഭങ്ങള്‍ കാരണം. ഉദ്യാനം തിരിച്ചുപിടിക്കാന്‍ എത്തിയ യുവാക്കളെ സ്ഥലത്ത് നിന്ന് ഒഴിവാക്കാന്‍ പൊലീസ് എത്തിയതോടെയാണ് പ്രശ്നം സംഘര്‍ഷത്തിലേയ്ക്ക് എത്തിയത്.

കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും ഹോങ്കോങില്‍ പ്രതിഷേധം ആളിക്കത്തുകയാണ്.

Top