ഈ പ്രാവശ്യം ചുമരില്‍ പ്രത്യക്ഷപ്പെട്ടത് പഴം അല്ല പകരം ടിയര്‍ ഗ്യാസ് ഷെല്‍

ഴിഞ്ഞ ദിവസം ഒരു വാഴപ്പഴം ലേലത്തില്‍ വിറ്റ വില കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരുന്നു. ഒരു വാഴപ്പഴം ലേലത്തില്‍ പോയത് 85 ലക്ഷത്തിലധികം രൂപയ്ക്കാണ്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ നടന്ന പ്രദര്‍ശനത്തിലായിരുന്നു ചുമരില്‍ ഒട്ടിച്ച പഴം ലേലത്തില്‍ പോയത്. എന്നാല്‍ പഴത്തിന് പകരം ഇപ്പോള്‍ ചുമരില്‍ ഒട്ടിച്ചത് ടിയര്‍ ഗ്യാസ് ഷെല്‍ ആണ്.

ഗ്യാസ് ഷെല്ലും ചുമരില്‍ ഒട്ടിച്ച ചിത്രവും ട്വിറ്ററിലൂടെയാണ് ഹോങ്കോങ്ക് പൊലീസ് പുറത്തുവിട്ടത്. സമാധാനം നിലനിര്‍ത്തണമെന്ന സന്ദേശമാണ് ഇതിലൂടെ പൊലീസ് പങ്കുവയ്ക്കുന്നതും. ഹോങ്കോങ്ക് പൊലീസാണ് ഈ മനോഹരമായ കലാസൃഷ്ടിക്ക് പുറകില്‍.

‘ഒരു പൊലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ള ബലപ്രയോഗം എല്ലായ്പ്പോഴും അവസാന ആശ്രയമാണ്. പ്രതിഷേധക്കാര്‍ അക്രമവുമായി എത്തുന്നില്ലെങ്കില്‍, ഹോങ്കോംഗ് സുരക്ഷിതമായിരിക്കും. ബലപ്രയോഗം നടത്തേണ്ട ആവശ്യവുമില്ല. അക്രമം വേണ്ട. കണ്ണീര്‍ വാതക ഷെല്‍ എന്നെന്നേക്കുമായി ചുമരില്‍ തന്നെ സൂക്ഷിക്കാവുന്നതുമാണ്”, ഹോങ്കോങ്ക് പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

Top