ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍; പി വി സിന്ധുവും സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവും സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍ കടന്നു. വനിതകളുടെ സിംഗിള്‍സില്‍ സിന്ധു തായ്ലന്‍ഡ് താരം നിഞ്ചോണ്‍ ജിന്താപോളിനെ 21-15, 13-21, 12-17 എന്ന സ്‌കോറിനാണ് കീഴ്പ്പെടുത്തിയത്.

സിന്ധുവിന്റെ അടുത്ത എതിരാളി കൊറിയയുടെ സങ് ജി ഹ്യുന്‍ ആണ്. കൊറിയന്‍ താരവുമായി ഏറ്റുമുട്ടിയപ്പോള്‍ 8-5 എന്ന നിലയില്‍ ജയം സിന്ധുവിനൊപ്പമാണ്. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ തായ്ലന്‍ഡ് താരം സുപന്യു അവിഹിങ്സനനെ 21-17, 21-14 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. ചൈനയുടെ ഒളിമ്പിക്സ് ചാമ്പ്യന്‍ ചെന്‍ ലോങ് ആണ് സമീറിന്റെ അടുത്ത എതിരാളി.

Top